ഷിമോഗ: കർണ്ണാടകയിൽ വൻ സ്ഫോടനം. ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്കിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ എട്ട് പേർ മരിച്ചു. മൃതദേഹങ്ങൾ ചിന്നിച്ചിതറി.
സ്ഫോടനത്തിന്റെ പ്രകമ്പനം നാല് ജില്ലകളിൽ അനുഭവപ്പെട്ടു. ക്രഷർ യൂണിറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന ജലാറ്റിൻ സ്റ്റിക്കുകളാണ് പൊട്ടിത്തെറിച്ചത്. ശിവമോഗയിലെ ഹുനസോടു വില്ലേജിലെ ക്വാറിയിലേക്ക് പോയ ട്രക്കിലായിരുന്നു സ്ഫോടനം.
മരിച്ച എല്ലാവരും തൊഴിലാളികളാണ്. പൊട്ടിത്തെറിയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്.
ഭൂചലനത്തിന് സമാനമായിരുന്നു സ്ഫോടനം. അപകടത്തെ തുടർന്ന് ഉണ്ടായ പ്രകമ്പനത്തിൽ റോഡുകളിൽ വിള്ളൽ വീണു. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു.









