തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിര്‍ണയവും സ്ഥാനാര്‍ഥി പ്രഖ്യാപനവും വലിച്ച് നീട്ടില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. ഭരണ തുടര്‍ച്ച ഉണ്ടാകില്ലെന്നും യുഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മറ്റൊരു ചിത്രമായിരിക്കും ഉണ്ടാവുകയെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ അവസ്ഥയായിരിക്കില്ല ഉണ്ടാവുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എല്ലാവരും യുഡിഎഫിന് വോട്ട് ചെയ്യും. എല്‍ഡിഎഫിനോ ബിജെപിക്കോ സ്വതന്ത്രര്‍ക്കോ വോട്ട് പോകില്ലെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.
ഭരണതുര്‍ച്ച മിഥ്യാധാരണയാണ്. ഭരണ മാറ്റം ഉണ്ടാകും. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക അതിന് യോജിച്ചതാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
‘വോട്ടുകള്‍ റിബലുകള്‍ക്കും സ്വതന്ത്രര്‍ക്കും ബി.ജെ.പിക്കും പോവില്ല. എല്‍.ഡി.എഫ് അല്ല യു.ഡി.എഫ് ആണ് വേണ്ടത് എന്നുണ്ടെങ്കില്‍ യു.ഡി.എഫിന് കിട്ടേണ്ട വോട്ട് ഒറ്റപ്പെട്ടിയില്‍ വരും. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന്റെ ചിത്രം മാറും,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Discussion about this post