മട്ടന്നൂർ : “പുതിയ ജീവിതത്തിലേക്കു കടക്കുന്നതിനിടെയാണ് വരനെത്തേടി വിവാഹപ്പന്തലിലേക്ക് വിളിയെത്തുന്നത്, നിമിഷംപോലും കളയാതെ വരൻ ഇറങ്ങി, തന്റെ ആംബുലൻസുമായി 2 ജീവനുകൾ രക്ഷിക്കാൻ. ആംബുലൻസ് ഡ്രൈവറായ കൊതേരിയിലെ പി.മുസദ്ദിഖ് ആണ് വിവാഹ ചടങ്ങിന് ഇടവേള നൽകി വയോധികരായ ദമ്പതികളെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ പോയത്. മട്ടന്നൂർ ∙ പുതിയ ജീവിതത്തിലേക്കു കടക്കുന്നതിനിടെയാണ് വരനെത്തേടി വിവാഹപ്പന്തലിലേക്ക് വിളിയെത്തുന്നത്.
നിമിഷംപോലും കളയാതെ വരൻ ഇറങ്ങി, തന്റെ ആംബുലൻസുമായി 2 ജീവനുകൾ രക്ഷിക്കാൻ. ആംബുലൻസ് ഡ്രൈവറായ കൊതേരിയിലെ പി.മുസദ്ദിഖ് ആണ് വിവാഹ ചടങ്ങിന് ഇടവേള നൽകി വയോധികരായ ദമ്പതികളെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാൻ പോയത്. കൊതേരിയിലെ നിർധനരും കിടപ്പുരോഗികളുമായ വയോധിക ദമ്പതികളെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സേവനം തേടിയായിരുന്നു വിളി.
ആ സമയത്തു മറ്റൊരു ഡ്രൈവറെ തേടാൻ കഴിയാത്തതിനാൽ മുസദ്ദിഖ് നവവരന്റെ വേഷത്തിൽ ആംബുലൻസിന്റെ ഡ്രൈവിങ് സീറ്റിൽ കയറി. എളയാവൂർ സിഎച്ച് സെന്ററിന്റെ സഹായത്തോടെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. വിവാഹദിനത്തിൽ ജീവകാരുണ്യ പ്രവർത്തനം നടത്താനായതിൽ സന്തോഷമുണ്ടെന്നു മുസദ്ദിഖ് പറഞ്ഞു.” ഈ വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്.
മൂഡ് ഓഫ് ദി നേഷൻ പോൾ : രാജ്യത്തെ മികച്ച മുഖ്യമന്ത്രിയായി നാലാം തവണയും യോഗി ആദിത്യനാഥ്, സര്‍വ്വെ ഫലം
എല്ലാവരും മുസദ്ദിഖിനെ ആശംസകൾ കൊണ്ട് മൂടിയപ്പോഴാണ് നിമിഷ നേരത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ മറ്റൊരു കഥ പ്രചരിച്ചത്. മാസങ്ങൾക്കു മുൻപ് ആംബുലൻസിൽ ഹാൻസും പാൻപരാഗും മറ്റും അനധികൃതമായി കൊണ്ടുപോയത് പോലീസ് പിടിച്ചെടുത്തത് വലിയ വാർത്തയായിരുന്നു.
ആ കേസിലെ പ്രതിയാണ് ഈ നവവരൻ. മുസ്ലിം ലീഗ് പ്രവർത്തകനായ ഇയാളെ വെളുപ്പിക്കാനായി മനഃപൂർവ്വം ഇത്തരം ഒരു വാർത്ത സൃഷ്ടിക്കുകയായിരുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ പക്ഷം.
മുസ്ലിം ലീഗ് നേതാവായ തങ്ങളുടെ പേരിലുള്ള ആംബുലന്സിലായിരുന്നു നിരോധിച്ച വസ്തുക്കൾ കടത്തിയത്. ഒരു ആംബുലൻസ് ഡ്രൈവറുടെ കല്യാണത്തിന് മറ്റു ഡ്രൈവർമാർ പങ്കെടുക്കില്ലേ എന്നാണ് ഇവരുടെ ചോദ്യം. കല്യാണ ചെക്കൻ മാത്രമാണോ അവിടെ ആംബുലൻസ് ഓടിക്കാൻ ഉണ്ടായിരുന്നത് എന്നാണ് ഇവരുടെ ചോദ്യം. പഴയ കേസ് കുത്തിപ്പൊക്കിയത് ഇപ്പോൾ എന്തായാലും നവവരന് ക്ഷീണമായിരിക്കുകയാണ്.
Discussion about this post