പത്തനംതിട്ട: തിരുവല്ല പെരുന്തുരുത്തിയില്‍ എം സി റോഡിലെ ഇടിഞ്ഞില്ലത്ത് നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട സംഭവം ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നെന്ന് പൊലീസ്. നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയ കെഎസ്‌ആര്‍ടിസി ബസിന് അടിയില്‍പെട്ട് സ്കൂട്ടര്‍ യാത്രികരായ യുവാവും യുവതിയും മരിച്ചു. ചെങ്ങന്നൂര്‍ പിരളശ്ശേരി കാഞ്ഞിരം പറമ്പില്‍ ജെയിംസ് ചാക്കോയും (32), ചെങ്ങന്നൂര്‍ വെണ്‍മണി പുലക്കടവ് ആന്‍സി ഭവനത്തില്‍ ആന്‍സിയും (26) ആണ് അപകടത്തില്‍ മരിച്ചത്.
വിവാഹ നിശ്ചയം കഴിഞ്ഞ ഇരുവരും കാത്തിരിക്കെയാണ് അപകടം. കമ്പ്യൂട്ടർ പഠനം കഴിഞ്ഞ ആന്‍സിയെ ഏറ്റുമാനൂരിലെ സ്വകാര്യ കമ്ബനിയിലെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ച ശേഷം ചെങ്ങന്നൂരിലേക്ക് മടങ്ങിവരവെയാണ് . ഇരുവരുടെയും വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹം. ആന്‍സിയുടെ അമ്മയും സഹോദരനും വിദേശത്തുനിന്ന് നാട്ടിലെത്തുന്നത് കണക്കിലെടുത്ത് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലേകാലോടെയാണ് അപകടം ഉണ്ടായത്.
ഹലാലിനെതിരെ പ്രതികരിക്കുന്ന ക്രൈസ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ട്
നിയന്ത്രണം വിട്ട ബസ് തൊട്ടുമുന്നിലുള്ള ഇരുചക്രവാഹനത്തെ ഇടിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് വന്ന കെഎസ്‌ആര്‍ടിസി ബസ്സാണ് മുന്നില്‍ പോയ സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചശേഷം സമീപത്തെ എമിറേറ്റ്സ് ഒപ്ടിക്കല്‍സ് എന്ന സ്ഥാപനത്തിലേക്ക് ഇടിച്ചു കയറിയത്. ബസിനടിയില്‍ കുടുങ്ങിപ്പോയ ജെയിംസിനെയും ആന്‍സിയെയും ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് പുറത്തെടുത്തത്. ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
Discussion about this post