കൊല്ലം: പരേതനായ പ്രശസ്ത നടൻ കൊട്ടാരക്കര ശ്രീധരൻനായരുടെ പത്നി വിജയലക്ഷ്മി അമ്മ അന്തരിച്ചു. 86 വയസായിരുന്നു. പ്രമുഖ നടൻ സായികുമാർ, നടി ശോഭാ മോഹൻ എന്നിവരുൾപ്പെടെ 8 മക്കളാണ്. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് കൊല്ലം പോളയത്തോട് പൊതുശ്മശാനത്തിൽ നടക്കും.
പ്രശസ്ത നടൻ വിനു മോഹൻ, മാധ്യമ പ്രവർത്തക ലക്ഷ്മി ഷാജി എന്നിവർ ചെറുമക്കളാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങി കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.
Discussion about this post