കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൾക്കെതിരായ അശ്ലീല പരാമർശത്തിൽ മുസ്ലീം ലീഗ് പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. ഖത്തറിൽ ജോലി ചെയ്യുന്ന പേരാമ്പ്ര സ്വദേശി അജ്നാസിനെതിരെയാണ് കേസെടുത്തത്. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് വി കെ സജീവന്റെ പരാതിയിൽ മേപ്പയൂർ പൊലീസാണ് കേസെടുത്തത്.
സ്ത്രീകളെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഇത്തരം വ്യക്തികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.ബാലിക ദിനത്തില്‍ എന്റെ മകള്‍ എന്റെ അഭിമാനം എന്ന കുറിപ്പോടെയാണ് കെ.സുരേന്ദ്രന്‍ മകളുമൊത്തുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി അജ്നാസ് രംഗത്തെത്തിയിട്ടുണ്ട്. തന്റെ പ്രൊഫൈൽ മറ്റാരോ ഹാക്ക് ചെയ്തതാണ് എന്നാണ് ഇയാളുടെ വാദം. അതേസമയം അജ്നാസിനോട് വിരോധമുള്ള മുസ്ലീം ജിഹാദി പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ എന്നും ആരോപണമുണ്ട്.












