ഡൽഹി: കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. സിനിമാ തിയേറ്ററുകളിൽ കൂടുതൽ ആളുകളെ പ്രവേശിപ്പിക്കാം. കൊവിഡ് നിബന്ധനകൾക്ക് വിധേയമായി സ്വിമ്മിംഗ് പൂളുകളിലും ആളുകളെ പ്രവേശിപ്പിക്കാം. സംസ്ഥാനങ്ങൾക്ക് അകത്തും പുറത്തും ആളുകൾക്കും ചരക്ക് ഗതാഗതത്തിനും നിയന്ത്രണങ്ങൾ ഉണ്ടാവില്ല. അയൽരാജ്യങ്ങളുമായി നിലനിൽക്കുന്ന വ്യാപാര കരാറുകൾക്ക് അനുസൃതമായി അതിർത്തി കടന്നുള്ള യാത്രകളും അനുവദിച്ചു.
മതപരവും സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്കാരികവും കായികവും വിനോദപരവുമായ പരിപാടികൾക്ക് ഹാളിന്റെ ശേഷിയുടെ അമ്പത് ശതമാനം വരെ ആളുകളെ പ്രവേശിപ്പിക്കാം. അടച്ചിട്ട ഹാളുകളിൽ 200 പേർക്കും പ്രവേശനം അനുവദിച്ചു.
സിനിമാശാലകളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി എത്ര പേരെ പ്രവേശിപ്പിക്കാമെന്നുള്ളത് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം അറിയിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കണ്ടെയ്ന്മനെറ്റ് സോണുകളിലും ഹോട്ട് സ്പോട്ടുകളിലും നിയന്ത്രണങ്ങൾ തുടരും.
Discussion about this post