ഡൽഹി: കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ കലുഷിതമായ രാജ്യതലസ്ഥാനത്ത് ഭൂചലനം. തീവ്രത കുറഞ്ഞ ഭൂചലനമാണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ ഇത് 2.8 രേഖപ്പെടുത്തി.
രാവിലെ 9.17ന് പടിഞ്ഞാറൻ ഡൽഹിയിലാണ് ഭൂചലനമുണ്ടായത്. ഉദ്ദേശം പതിനഞ്ച് കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
ജീവഹാനിയോ അപകടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നാശനഷ്ടങ്ങളും ഇതു വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.








