മുംബൈ: ലോകത്തിലെ ഏറ്റവും ശക്തമായ അഞ്ചാമത്തെ ബ്രാൻഡായി ഇന്ത്യൻ കമ്പനിയായ റിലയൻസ് ജിയോ. ബ്രാൻഡ് സ്ട്രെംഗ്ത് സൂചിക നൂറിൽ 91.7 ശതമാനം നേടി ട്രിപ്പിൾ എ പ്ലസ് ഗ്രേഡിംഗോടെയാണ് ജിയോ ഈ നേട്ടം സ്വന്തമാക്കിയത്.
2016ൽ പ്രവർത്തനമാരംഭിച്ച റിലയൻസ് ജിയോ അതിവേഗമാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ നെറ്റ്വർക്ക് ഓപ്പറേറ്ററായി മാറിയത്. ജിയോക്ക് നിലവിൽ നാനൂറ് മില്ല്യൺ ഉപഭോക്താക്കളുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മൊബൈൽ നെറ്റ്വർക്കും ജിയോയാണ്.
ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സൗജന്യ സേവനം നൽകി രാജ്യത്ത് 4ജി വിപ്ലവം സൃഷ്ടിച്ചുകൊണ്ടായിരുന്നു ജിയോയുടെ രംഗ പ്രവേശം. കർഷക സമരങ്ങളുടെ മറവിൽ റിലയൻസ് ജിയോ ബഹിഷ്കരിക്കാൻ ചില സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. പഞ്ചാബിൽ ജിയോയുടെ ആയിരത്തിയഞ്ഞൂറോളം ടവറുകൾ അക്രമികൾ നശിപ്പിച്ചിരുന്നു.
Discussion about this post