മലപ്പുറം ജില്ലയില്‍ നടന്ന രണ്ട് കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം നേതാവ് പി ജയരാജനെതിരെ എം.എസ്.എഫ്. കൊലപാതകം നടക്കുന്നതിനു മുന്‍പ് ജയരാജന്‍ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് എം എസ് എഫ് ആരോപിക്കുന്നത്.
അഞ്ചുടി ഇസ്ഹാഖിന്റെ കൊലപാതകത്തിന് തലേ ദിവസം താന്നൂരിലും ഇന്നലെ നടന്ന മഞ്ചേരിയിലെ സമീറിന്റെ കൊലപാതകത്തിന് രണ്ട് ദിവസം മുന്‍പ് മഞ്ചേരിയിലെയും ജയരാജന്റെ സാന്നിദ്ധ്യം ദുരൂഹത ഉളവാക്കുന്നതാണ്. രണ്ട് കേസിലും ജയരാജന്റെ സാന്നിദ്ധ്യം ദുരൂഹത ഉളവാക്കുന്നുവെന്നും അതിനാല്‍ ഗൂഢാലോചന അന്വേഷിക്കണമെന്നും എം.എസ്.എഫ് സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ നവാസ് ആവശ്യപ്പെട്ടു.
ബുധനാഴ്ച രാത്രി 11ഓടെയാണ് പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് അങ്ങാടിയിലുണ്ടായ സംഘര്‍ഷത്തില്‍ ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീറിന് (26) കുത്തേറ്റത്.
Discussion about this post