ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇനി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നസ്മുള്‍ ഹസന് പകരമാണ് ജയ് ഷാ ഈ പദവയിലേക്ക് എത്തുന്നത്. ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും ഏഷ്യന്‍ ക്രിക്കറ്റ് രാജ്യങ്ങള്‍ മാറി മാറിയാണ് ഈ പദവി വഹിക്കുന്നത്.
സാധാരണയായി ബിസിസിഐയുടെ പ്രസിഡന്റാണ് ഈ ചുമതല വഹിക്കുന്നതെങ്കിലും ഇത്തവണ സെക്രട്ടറിയായ ജയ് ഷായെ ബിസിസിഐ ചുമതല ഏല്പിക്കുകയായിരുന്നുവെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധമാല്‍ വ്യക്തമാക്കി.
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പോസ്റ്റ് ആൻജിയോപ്ലാസ്റ്റി ചികിത്സയിൽ ആശുപത്രിയിൽ ആയതിനാൽ അദ്ദേഹത്തിന്റെ സ്ഥാനത്ത് അടുത്ത ഐസിസി ബോർഡ് മീറ്റിംഗിൽ പങ്കെടുക്കാൻ ജയ് ഷാ ഒരുങ്ങുന്നുവെന്ന് അരുൺ ധുമാൽ പറഞ്ഞു.
അടുത്ത ഐസിസി ബോർഡ് മീറ്റിംഗിൽ ഞങ്ങളുടെ സെക്രട്ടറി (ഷാ) ബിസിസിഐയെ പ്രതിനിധീകരിക്കും, കാരണം ദാദ സുഖം പ്രാപിക്കുകയും വിശ്രമിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഈ മീറ്റിംഗിന് മാത്രമാണെന്ന് വാർത്താ ഏജൻസിയായ പിടിഐയോട് ധുമൽ വ്യക്തമാക്കി.
Discussion about this post