കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്നും എം എൽ എമാരുടെ കൂട്ടരാജി തുടരുന്നു. ഡയമണ്ട് ഹാർബർ എം എൽ എ ദീപക് ഹൽദാറും പാർട്ടി വിട്ടു.
താൻ രണ്ട് തവണ എം എൽ എ ആയ വ്യക്തിയാണ്. കഴിഞ്ഞ നാല് വർഷക്കാലമായി പ്രവർത്തന സ്വാതന്ത്ര്യം ഇല്ല. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാനാണ് താൻ രാജി വെക്കുന്നതെന്ന് ദീപക് ഹൽദാർ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ തൃണമൂൽ കോൺഗ്രസ് എം എൽ എമാരായ റജിബ് ബാനർജി, ബൈശാലി ഡാൽമിയ, പ്രബീർ ഘോഷാൽ, രതിൻ ചക്രവർത്തി, രുദ്രനീൽ ഘോഷ് തുടങ്ങിയവർ രാജി വെച്ചിരുന്നു. തൃണമൂൽ കോൺഗ്രസിൽ നിന്നും നേരത്തെ രാജി വെച്ച മന്ത്രി സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നിരുന്നു.
നേതാക്കൾ ഒന്നൊന്നായി തൃണമൂൽ വിട്ട് പോകുമെന്നും ഒടുവിൽ തെരഞ്ഞെടുപ്പ് വരുമ്പോൾ പാർട്ടിയും മമതയും മാത്രമാകുമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹൗറയിൽ വ്യക്തമാക്കിയിരുന്നു.
Discussion about this post