ഛണ്ഡീഗഡ്: രാമക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന നല്കി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. 5.10 ലക്ഷം രൂപയാണ് അദ്ദേഹം രാമജന്മ ഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന് കൈമാറിയത്. ചെക്കായാണ് അദ്ദേഹം സംഭാവന കൈമാറിയത്.
രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ധനസമാഹരണ പരിപാടിയായ നിധി സമര്പ്പണ് അഭിയാന് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് തുടക്കമായിരുന്നു. വിശ്വ ഹിന്ദു പരിഷത് സെക്രട്ടറി ഡോ. സുരേന്ദ്ര ജെയ്ന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിദ്ധ്യത്തിലായിരുന്നു അദ്ദേഹം സംഭാവന കൈമാറിയത്. ട്രസ്റ്റ് അംഗങ്ങള്‍ രാമക്ഷേത്രത്തിന്റെ ഛായാചിത്രവും മനോഹര്‍ ലാല്‍ ഖട്ടാറിന് സമ്മാനമായി നല്കി.
രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള നിധി സമര്പ്പണ് അഭിയാന് വലിയ സ്വീകാര്യതയാണ് രാജ്യത്തിന്റെ നാനാ ഭാഗത്തു നിന്നും ലഭിക്കുന്നത്.
Discussion about this post