നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കാൻ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ കേരളത്തിലേക്ക്. മൂന്ന്, നാല് തീയതികളിൽ കേരളത്തിൽ സന്ദർശനം നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിലാണ് അറിയിച്ചത്.
പാർട്ടിയോഗങ്ങൾക്ക് പുറമെ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തും. മൂന്നിന് ഉച്ചയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിക്കും. പാർട്ടി മണ്ഡലം ചുമതലയുള്ളവരുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ അഖിലേന്ത്യാ അദ്ധ്യക്ഷൻ പങ്കെടുക്കും. നാലിന് തൃശ്ശൂരിൽ നടക്കുന്ന പൊതുസമ്മേളനത്തെ ജെ.പി നദ്ദ അഭിസംബോധന ചെയ്യുമെന്നും സുരേന്ദ്രൻ അറിയിച്ചു.
Discussion about this post