ശ്രീനഗർ: കശ്മീർ മാറുകയാണെന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റ് അയേഷാ അസീസ്. തന്റെ നേട്ടം കശ്മീരിലെ സ്ത്രീശാക്തീകരണ പദ്ധതികൾക്കും സമാധാന ശ്രമങ്ങൾക്കും സമർപ്പിക്കുകയാണെന്നും കശ്മീർ സ്വദേശിനിയായ അയേഷ പറഞ്ഞു.
ബോംബെ ഫ്ലൈയിംഗ് ക്ലബിൽ നിന്നും 2017ലാണ് അയേഷക്ക് ലൈസൻസും ബിരുദവും ലഭിച്ചത്. റഷ്യയിലെ സൊകോൾ എയർ ബേസിൽ മിഗ് 29 പറത്തി ഈ ഇരുപത്തിയഞ്ചുകാരി ചരിത്രം സൃഷ്ടിച്ചിരുന്നു.
കശ്മീരി ജനത, പ്രത്യേകിച്ച് സ്ത്രീകൾ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിലെ അവരുടെ മുന്നേറ്റം ശ്രദ്ധേയമാണ്. അയേഷ പറഞ്ഞു.
തന്റെ നേട്ടത്തിന് സഹായിച്ച മാതാപിതാക്കൾക്കും അധ്യാപകർക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും രാജ്യത്തിനും നന്ദി അറിയിക്കുന്നതായും അയേഷ പറഞ്ഞു.
Discussion about this post