എംബി രാജേഷിന്റെ ഭാര്യ നിനിത രാജേഷ് കണിച്ചേരിയ്ക്ക് ഉയര്‍ന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളെ മറികടന്ന് സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് ലഭിച്ച സംഭവത്തിൽ പരിഹാസവുമായി ശോഭ സുരേന്ദ്രൻ. നിനിത രാജേഷ് കണിച്ചേരി എന്ന എം ബി രാജേഷിന്റെ ഭാര്യക്ക് മുസ്ലിം വിഭാഗത്തിൽ അനധികൃത അസിസ്റ്റന്റ് പ്രഫസർ നിയമനം നൽകിയ സംഭവത്തിൽ
‘വർഗീയത വേണ്ട, ജോലി മതി’ എന്നാണ് ശോഭ പരിഹസിച്ചിരിക്കുന്നത്.
ഉയര്‍ന്ന അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യായന പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കിയാണ് രാജേഷിന്റെ ഭാര്യയ്ക്ക് മുസ്ലിം സംവരണ കോട്ടയില്‍ ഒന്നാം റാങ്ക് നല്‍കിയത്. കുട്ടികളെ ജാതിയും മതവും ഇല്ല എന്ന് പൊതുവിദ്യാലയത്തിൽ ചേർക്കുമ്പോൾ അതിലുള്ള കോളത്തിൽ എഴുതിയെന്ന് വലിയ സംഭവമായി ആണ് എംബിരാജേഷ് അന്ന് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഇതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് ശോഭ സുരേന്ദ്രൻ രംഗത്തെത്തിയത്.
ഗവ: കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേയ്ക്ക് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ 212-ാം റാങ്ക് ലഭിച്ച രാജേഷിന്റെ ഭാര്യക്ക്, പി.എസ്.സിയുടെ അതേ റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്ക് നേടിയ ഉദ്യോഗാര്‍ഥികളെ മറികടന്നാണ് ഒന്നാം റാങ്ക് നല്‍കിയത്. ഇതിന് പിന്നില്‍ ആശ്രിത നിമയനം എന്ന വാദം സജീവമാണ്. ഇതിനെതിരെ പ്രതിഷേധവും അതിശക്തം. എന്നാല്‍ യോഗ്യതയുള്ളതുകൊണ്ടാണ് നിയമനം എന്ന് സിപിഎമ്മും പറയുന്നു.








