മുംബൈ: ഡല്‍ഹിയില്‍ അരങ്ങേറുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ പിന്തുണച്ച വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ ട്വിറ്ററിലൂടെ രൂക്ഷമായി പ്രതികരിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ഉപദേശിച്ച് മുന്‍ കേന്ദ്രമന്ത്രിയും എന്‍.സി.പി അധ്യക്ഷനുമായ ശരദ് പവാര്‍. മറ്റൊരു മേഖലയെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാണ് പവാര്‍ സച്ചിനെ ഉപദേശിച്ചത്.
‘ഇന്ത്യന്‍ സെലിബ്രിറ്റികളുടെ നിലപാടിനോട് പലരും രൂക്ഷമായി പ്രതികരിച്ചു. മറ്റേതെങ്കിലും മേഖലയെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഞാന്‍ സചിനെ ഉപദേശിക്കുന്നു’ പവാര്‍ പറഞ്ഞു. എന്നാൽ കർഷകരെ കുറിച്ചൊന്നും തന്നെ സച്ചിൻ പറഞ്ഞിരുന്നില്ല. വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ വിമര്‍ശനവുമായി സചിന്‍ ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു.
‘ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. ബാഹ്യശക്തികള്‍ കാഴ്ചക്കാരായിരിക്കാം. പക്ഷേ പങ്കെടുക്കുന്നവരല്ല. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യക്കായി തീരുമാനിക്കണം. ഒരു രാഷ്ട്രമെന്ന നിലയില്‍ നമുക്ക് ഒരുമിച്ചുനില്‍ക്കാം’. ഇങ്ങനെയാണ് സച്ചിൻ പ്രതികരിച്ചത്. ഇതിനെ കർഷകർക്കെതിരെ ആക്കി മാറ്റിയാണ് പവാർ ഉൾപ്പെടെയുള്ളവരുടെ പ്രതികരണം.











