കര്‍ഷകസമരവുമായി ബന്ധപ്പെട്ട ട്വീറ്റില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടിയില്‍ രൂക്ഷ വിമർശനവുമായി മലയാളി താരം എസ്.ശ്രീശാന്ത്.
ട്വീറ്ററിലൂടെയായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് ‘തെമ്മാടി’കളുടേത് അപമാനകരമായ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഭാരത രത്ന ജേതാവിനെ കരി ഓയില്‍ ഒഴിച്ചതിലൂടെ 130 കോടി ജനങ്ങളുടെ വികാരത്തെയാണ് കോണ്‍ഗ്രസ് മുറിപ്പെടുത്തിയതെന്ന് ശ്രീശാന്ത് കുറിച്ചു.’ഭാരത രത്‌ന ജേതാവും ക്രിക്കറ്റ് ഇതിഹാസവും ദൈവവുമായിട്ടുള്ള സച്ചിനുമേല്‍ മഷി ഒഴിക്കുന്നതിലൂടെ 130 കോടി ജനങ്ങളുടെ വികാരം അവര്‍ വ്രണപ്പെടുത്തി’ – ട്വിറ്ററിലൂടെ ശ്രീശാന്ത് ആരോപിച്ചു.
പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് എന്നിവര്‍ കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ട്വീറ്റ്. ഇന്ത്യയുടെ വിഷയങ്ങളില്‍ ബാഹ്യശക്തികള്‍ക്ക് കാഴ്ചക്കാരാകാം, പങ്കാളികാനാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നില്‍ക്കണമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്. ഇതിനെ തുടർന്നാണ് കൊണ്ഗ്രെസ്സ് കരി ഓയിൽ അദ്ദേഹത്തിന്റെ കട്ടൗട്ടിൽ ഒഴിച്ചത്.
കോണ്‍ഗ്രസ് ‘തെമ്മാടി’കളുടേത് അപമാനകരമായ നടപടിയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘സച്ചിന്‍ പാജി ഒരു വികാരമാണ്. എന്നെപ്പോലുള്ള നിരവധി പേര്‍ നമ്മുടെ രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിച്ചതിന്റെ കാരണം അദ്ദേഹമാണ്. ഒരു വാക്കിനും എന്റെ സ്നേഹം പ്രകടിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ ജനിച്ചതിന് നന്ദി. അദ്ദേഹം എല്ലായ്പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും.’- ശ്രീശാന്ത് മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. #IStandWithSachin #NationWithSachin എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് ശ്രീശാന്തിന്റെ കുറിപ്പ്.
Discussion about this post