ഡല്‍ഹി: 15 സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ കുറേ ആഴ്ചകളായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കോവിഡ് മരണനിരക്കില്‍ 55 ശതമാനം കുറവാണ് കഴിഞ്ഞ കുറേ ആഴ്ചകളായി രേഖപ്പെടുത്തുന്നത്.
അരുണാചല്‍ പ്രദേശ്, അന്‍ഡമാന്‍ നിക്കോബാര്‍, ത്രിപുര, ദാദര്‍ നഗര്‍ ഹവേലി, നാഗാലാന്‍ഡ്, മിസോറാം, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു.കോവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ശുഭസൂചകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post