രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9110 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണം വര്‍ദ്ധിക്കുന്നതും പുതുതായി രോഗം സ്ഥിരീകരിക്കുന്ന വരുടെ എണ്ണം കുറയുന്നതും രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം യോഗി ആദിത്യനാഥിന്‍റെ ഉത്തര്‍പ്രദേശില്‍ കോവിഡ് 19 പൂര്‍ണ്ണനിയന്ത്രണത്തിലെന്ന് റിപ്പോര്‍ട്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിന് കേരളത്തെപ്പോലെ ആരോഗ്യസൂചികാപ്പട്ടികയില്‍ അഭിമാനംകൊള്ളാവുന്ന സ്ഥാനമൊന്നില്ലെന്നോര്‍ക്കുക. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് നിന്നും ഒരൊറ്റ കൊറോണ മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സന്തോഷം പങ്ക് വെച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു: ‘ കോവിഡ് 19 സംസ്ഥാനത്ത് പൂര്‍ണ്ണനിയന്ത്രണത്തിലായി. കഴിഞ്ഞ 24 മണിക്കൂറില്‍ ഒരു കോവിഡ് മരണം പോലും സംസ്ഥാനം സാക്ഷ്യം വഹിച്ചില്ല.
അധികം ജില്ലകളിലും രോഗം ബാധിച്ചവരുടെ എണ്ണം പൂജ്യമായി. സമ്പര്‍ക്കപ്പട്ടിക കൃത്യമായി തയ്യാറാക്കിയതും വ്യാപകമായി കോവിഡ് പരിശോധനകള്‍ നടത്തിയതുമാണ് യുപിയുടെ ഈ നേട്ടത്തിന് പിന്നില്‍. ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് ജോലി ചെയ്യുന്ന 70,000 ആരോഗ്യപ്രവര്‍ത്തകരിലൂടെയാണ് ഉയര്‍ന്ന അപകടസാധ്യതയുള്ള രോഗികളെ കണ്ടെത്തുകയും അവരുടെ സമ്പര്‍ക്കപ്പട്ടിക കൃത്യമായി തയ്യാറാക്കിയിരുന്നതും.
കോവിഡ് 19നെ നിയന്ത്രിക്കാന്‍ ടെസ്റ്റുകളും രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടികയെടുക്കലും പ്രധാനമാണ്’.ഇക്കാര്യം ചൂണ്ടിക്കാട്ടി യോഗി സര്‍ക്കാരിനെ ലോകാരോഗ്യസംഘടനയുടെ ഇന്ത്യ പ്രതിനിധി റൊഡെറികോ ഒഫ്‌റിന്‍ അഭിനന്ദിച്ചിരുന്നു. അതേസമയം കേരളത്തിലും മഹാരാഷ്ട്രയിലുമൊഴിച്ച് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെല്ലാം കോവിഡ് നിയന്ത്രണ വിധേയമാണ്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1.43 ലക്ഷത്തില്‍ (143625) താഴെയായി കുറഞ്ഞു . ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.32 ശതമാനം മാത്രമാണ്.
ഇതുവരെ 1.05(10548521) കോടിയോളം ആളുകള്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14016 രോഗികളാണ് സുഖം പ്രാപിച്ചത്. ഇതോടെ രോഗമുക്തരും നിലവില്‍ ചികിത്സയില്‍ കഴിയുന്ന വരും തമ്മിലെ അന്തരം വര്‍ദ്ധിച്ചു. നിലവില്‍ ഇത് 104 0 4 896 ആണ്. രാജ്യത്ത് രോഗസൗഖ്യം നേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ രോഗമുക്തി നിരക്ക് 97.25 ശതമാനമായി ഉയര്‍ന്നു. യുകെ യുഎസ് ഇറ്റലി റഷ്യ ബ്രസീല്‍ ജര്‍മനി എന്നിവിടങ്ങളിലെ രോഗമുക്തി നിരക്ക് ഇന്ത്യയെക്കാള്‍ താഴെയാണ്.
Discussion about this post