രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിരമിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കണ്ഠം ഇടറിയുള്ള പ്രസംഗം ഇന്ത്യന്‍ പാര്‍ലമെന്‍റ് ചരിത്രത്തില്‍ തങ്ക ലിപികളാല്‍ അടയാളപ്പെടുത്തുമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. തന്‍റെ ഏറ്റവും ശക്തനായ വിമര്‍ശകന്‍ രാജ്യസഭയില്‍ നിന്ന് വിരമിക്കുമ്പോള്‍ വിതുമ്പലോടെ യാത്രയയ്ക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സൗന്ദര്യമാണ്. കശ്മീരില്‍ നിന്നുള്ള അവസാനത്തെ രാജ്യസഭാ എം.പിയായ ഗുലാം നബിയെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പോലും ഇന്ത്യന്‍ മുസ്ലീം എന്നാണ് സ്വയം വിശേഷിപ്പിച്ചത്. കോണ്‍ഗ്രസുകാരനായ നേതാവിന് ആദരവിന്‍റെ കണ്ണീര്‍കണം സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി തന്നെയാണ് വിയോജിപ്പുകളോട് തുറന്ന മനസോടെ പ്രതികരിക്കാന്‍ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നതെന്നും ശോഭ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ശോഭാ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
വിരമിക്കുമ്പോൾ പ്രധാനമന്ത്രി കണ്ഠം ഇടറി നടത്തിയ പ്രസംഗം ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ തങ്ക ലിപികളാൽ അടയാളപ്പെടുത്തും. തന്റെ ഏറ്റവും ശക്തനായ വിമർശകൻ രാജ്യസഭയിൽ നിന്ന് വിരമിക്കുമ്പോൾ വിതുമ്പലോടെ യാത്രയയ്ക്കുന്ന പ്രധാനമന്ത്രി ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. കശ്മീരിൽ നിന്നുള്ള അവസാനത്തെ രാജ്യസഭാ എംപി, വിടവാങ്ങൽ പ്രസംഗത്തിൽ പോലും ഇന്ത്യൻ മുസ്ലിം എന്നു സ്വയം വിശേഷിപ്പിച്ച, കോൺഗ്രസുകാരനായ നേതാവിന് ആദരവിന്റെ കണ്ണീർകണം സമർപ്പിക്കുന്ന പ്രധാനമന്ത്രി തന്നെയാണ് വിയോജിപ്പുകളോട് തുറന്ന മനസോടെ പ്രതികരിക്കാൻ ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നത്.
https://www.facebook.com/SobhaSurendranOfficial/posts/2373584926098667?__cft__[0]=AZWAtN-wdkHAyjhtIS73QQ42HMks8gh1CXFzwaY9qUT3Wy1x7IMO2088DMdUAdPpFKkdvAF8DaZCEozztjMrgkGMCUsVKpEMifKZr-RRCLnbEd9xAfehihJ5vXjlzmTgYnXnW9URBEkmYfmb0r9Fnira&__tn__=%2CO%2CP-R
Discussion about this post