Wednesday, December 10, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഹൈദരാബാദിലെ മെഡിക്കൽ വിദ്യാർത്ഥിനിയുടെ കൂട്ടബലാത്സംഗ ആരോപണം വ്യാജം ; CCTV പുറത്തായതോടെ പെൺകുട്ടി പറഞ്ഞത് ഞെട്ടിപ്പിക്കുന്നത്

പെണ്‍കുട്ടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ട്. ഇതേത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

by Brave India Desk
Feb 15, 2021, 07:37 am IST
in India
Share on FacebookTweetWhatsAppTelegram

ഹൈദരാബാദ്: നാലംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന ഫാര്‍മസി വിദ്യാര്‍ഥിനിയുടെ ആരോപണം തെറ്റെന്ന് തെളിയിച്ച്‌ പൊലീസ്. തെലങ്കാനയിലാണ് സംഭവം. കുടുംബപ്രശ്നത്തെ തുടര്‍ന്ന് അമ്മയെ ഭയപ്പെടുത്താനാണ് പെണ്‍കുട്ടി കള്ളക്കഥ മെനഞ്ഞതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. തന്നെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടി ആദ്യം പറഞ്ഞത്. ഈ കഥ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.

ഫെബ്രുവരി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി.ഫാം വിദ്യാര്‍ത്ഥിനിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയെന്നും ഒന്നര മണിക്കൂറിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തിയെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ പെണ്‍കുട്ടി പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയുകയായിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Stories you may like

സോഷ്യൽ മീഡിയ പാരയാകുന്നു ; യുഎസ് വിസക്ക് അപേക്ഷിച്ച നിരവധി ഇന്ത്യക്കാർക്ക് നിരാശ ; അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി ചെന്നൈ, ഹൈദരാബാദ് കോൺസുലേറ്റുകൾ

സിന്ധ് ദേശ് വേണം; പാകിസ്താൻ്റെ വിവേചനം സഹിക്കാനാവുന്നില്ല;സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങി ജനം

ഓട്ടോ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് സംഘം ആദ്യം അന്വേഷണം നടത്തിയത്. എന്നാല്‍ കേസില്‍ പെണ്‍കുട്ടിയുടെ വാദങ്ങള്‍ പൊളിച്ചുകൊണ്ട് നിര്‍ണായക തെളിവായത് സി സി ടി വി ദൃശ്യങ്ങളാണ്. പെണ്‍കുട്ടി തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ സമയം ഇവര്‍ നഗരത്തിലെ മറ്റൊരിടത്തുകൂടി നടന്നുപോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് 19കാരിയുടെ പീഡന കഥ പൊളിഞ്ഞത്.

ഗട്ട്കേസറിലെ കോളേജില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി ഓട്ടോ ഡ്രൈവറും മറ്റുമൂന്നുപേരും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു 19കാരിയായ യുവതി ആദ്യം പറഞ്ഞിരുന്നത്. കൂടാതെ തന്നെ തട്ടിക്കൊണ്ടുപോയതായി പെണ്‍കുട്ടി തന്നെയാണ് വീട്ടുകാരെ വിളിച്ചറിയിച്ചത്. വീട്ടുകാര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തലയ്ക്ക് മുറിവേറ്റ്, വസ്ത്രം കീറിയ നിലയില്‍ ആളൊഴിഞ്ഞ സ്ഥലത്തുനിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ഉടന്‍തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി.തുടര്‍ന്ന് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെ തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥയാണെന്ന് അവര്‍ തന്നെ സമ്മതിക്കുകയായിരുന്നു. കോളേജില്‍ പോകാന്‍ ഇറങ്ങുമ്പോള്‍ വീട്ടില്‍ നിന്ന് വഴക്കുണ്ടാക്കിയാണ് പെണ്‍കുട്ടി തിരിച്ചത്.

 കേരളത്തിൽ കന്യാസ്ത്രീകളുടെ ദുരൂഹ മരണം തുടർക്കഥയാകുന്നു: സിസ്റ്റർ ജസീനയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇതേത്തുടര്‍ന്ന് വീട്ടുകാരെ ഭയപ്പെടുത്താന്‍ തീരുമാനിച്ച പെണ്‍കുട്ടി, തട്ടിക്കൊണ്ടുപോകലും, പീഡനവും നടന്നെന്ന കഥ മെനയുകയായിരുന്നു. വൈകിട്ട് കോളേജില്‍നിന്ന് വരുന്ന വഴി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും സ്വയം മുറിവേല്‍പ്പിക്കുകയുമായിരുന്നു. അതിനുശേഷമാണ് തന്നെ തട്ടിക്കൊണ്ടു പോയതായി വീട്ടുകാരെ പെണ്‍കുട്ടി തന്നെ വിളിച്ച്‌ അറിയിച്ചത്. പെണ്‍കുട്ടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ് ഉണ്ട്. ഇതേത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags: hyderabad rape casehyderabad rape
Share4TweetSendShare

Latest stories from this section

പ്രീണനത്തിന് വഴങ്ങുന്നില്ല! മദ്രാസ് ഹൈക്കോടതി ജഡ്ജിയെ മാറ്റണമെന്ന് ഡിഎംകെ ; ലോക്‌സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി ഇൻഡി സഖ്യം

പ്രീണനത്തിന് വഴങ്ങുന്നില്ല! മദ്രാസ് ഹൈക്കോടതി ജഡ്ജിയെ മാറ്റണമെന്ന് ഡിഎംകെ ; ലോക്‌സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി ഇൻഡി സഖ്യം

ഇൻഡിഗോയ്ക്ക് കടുംവെട്ട്,കർശനനടപടിയുമായി കേന്ദ്രം: സിഇഒയെ വിളിച്ചുവരുത്തി

ഇൻഡിഗോയ്ക്ക് കടുംവെട്ട്,കർശനനടപടിയുമായി കേന്ദ്രം: സിഇഒയെ വിളിച്ചുവരുത്തി

അമ്പോ.. ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും: വമ്പൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

അമ്പോ.. ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും: വമ്പൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

ഇന്ത്യയിൽ ഒരു വോട്ട് ചോരി നടന്നിട്ടുണ്ടെങ്കിൽ, അത് നടത്തിയിട്ടുള്ളത് ഇന്ദിരാഗാന്ധിയാണ് ; രാഹുൽ ഗാന്ധിക്ക് കണക്കിന് കൊടുത്ത് നിഷികാന്ത് ദുബെ

ഇന്ത്യയിൽ ഒരു വോട്ട് ചോരി നടന്നിട്ടുണ്ടെങ്കിൽ, അത് നടത്തിയിട്ടുള്ളത് ഇന്ദിരാഗാന്ധിയാണ് ; രാഹുൽ ഗാന്ധിക്ക് കണക്കിന് കൊടുത്ത് നിഷികാന്ത് ദുബെ

Discussion about this post

Latest News

സോഷ്യൽ മീഡിയ പാരയാകുന്നു ; യുഎസ് വിസക്ക് അപേക്ഷിച്ച നിരവധി ഇന്ത്യക്കാർക്ക് നിരാശ ; അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി ചെന്നൈ, ഹൈദരാബാദ് കോൺസുലേറ്റുകൾ

സോഷ്യൽ മീഡിയ പാരയാകുന്നു ; യുഎസ് വിസക്ക് അപേക്ഷിച്ച നിരവധി ഇന്ത്യക്കാർക്ക് നിരാശ ; അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി ചെന്നൈ, ഹൈദരാബാദ് കോൺസുലേറ്റുകൾ

ബുംറയുടെ 100 ആം വിക്കറ്റിന് പിന്നാലെ വിവാദം കനക്കുന്നു, അമ്പയർക്ക് പറ്റിയത് വമ്പൻ പിഴവോ? ചിത്രങ്ങൾ ചർച്ചയാകുന്നു

ബുംറയുടെ 100 ആം വിക്കറ്റിന് പിന്നാലെ വിവാദം കനക്കുന്നു, അമ്പയർക്ക് പറ്റിയത് വമ്പൻ പിഴവോ? ചിത്രങ്ങൾ ചർച്ചയാകുന്നു

സഞ്ജു എനിക്ക് എന്റെ ചേട്ടനെ പോലെ തന്നെയാണ്, പക്ഷെ ടീമിലെ സ്ഥാനത്തിനായി ഞങ്ങൾ മത്സരിക്കും; വെളിപ്പെടുത്തി സഹതാരം

സഞ്ജു എനിക്ക് എന്റെ ചേട്ടനെ പോലെ തന്നെയാണ്, പക്ഷെ ടീമിലെ സ്ഥാനത്തിനായി ഞങ്ങൾ മത്സരിക്കും; വെളിപ്പെടുത്തി സഹതാരം

ഏത് ആഫ്രിക്ക ആഫ്രിക്കയൊക്കെ തീർന്നു, ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ ഉത്തരമില്ലാതെ വീണ് സൗത്താഫ്രിക്ക; ഹീറോയായി ഹാർദിക്

ഏത് ആഫ്രിക്ക ആഫ്രിക്കയൊക്കെ തീർന്നു, ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ ഉത്തരമില്ലാതെ വീണ് സൗത്താഫ്രിക്ക; ഹീറോയായി ഹാർദിക്

സിന്ധ് ദേശ് വേണം; പാകിസ്താൻ്റെ വിവേചനം സഹിക്കാനാവുന്നില്ല;സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങി ജനം

സിന്ധ് ദേശ് വേണം; പാകിസ്താൻ്റെ വിവേചനം സഹിക്കാനാവുന്നില്ല;സ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങി ജനം

പ്രീണനത്തിന് വഴങ്ങുന്നില്ല! മദ്രാസ് ഹൈക്കോടതി ജഡ്ജിയെ മാറ്റണമെന്ന് ഡിഎംകെ ; ലോക്‌സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി ഇൻഡി സഖ്യം

പ്രീണനത്തിന് വഴങ്ങുന്നില്ല! മദ്രാസ് ഹൈക്കോടതി ജഡ്ജിയെ മാറ്റണമെന്ന് ഡിഎംകെ ; ലോക്‌സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി ഇൻഡി സഖ്യം

ഇൻഡിഗോയ്ക്ക് കടുംവെട്ട്,കർശനനടപടിയുമായി കേന്ദ്രം: സിഇഒയെ വിളിച്ചുവരുത്തി

ഇൻഡിഗോയ്ക്ക് കടുംവെട്ട്,കർശനനടപടിയുമായി കേന്ദ്രം: സിഇഒയെ വിളിച്ചുവരുത്തി

അമ്പോ.. ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും: വമ്പൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

അമ്പോ.. ഇന്ത്യയിൽ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തും: വമ്പൻ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies