ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കുഴഞ്ഞുവീണു. മെഹസനാനഗറില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഫെബ്രുവരി 21ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വടോദ്രയില്‍ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി വിജയ് രൂപാണി കുഴഞ്ഞുവീണത്.
തുടര്‍ന്ന് മുഖ്യമന്ത്രിയെ അഹമദാബാദിലുള്ള യുഎന്‍ മെഹ്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറഞ്ഞ രക്ത സമ്മര്‍ദവും, പ്രമേഹവുമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നിലവില്‍ വിജയ് രൂപാണിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post