തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തേക്കുവിള സ്വദേശി സജാർ ആണ് പിടിയിലായത്. പ്രതി പത്തൊൻപതുകാരൻ ആണ്.
വെള്ളിയാഴ്ച പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെറിയന്നൂരിൽ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് സജാർ ലൈംഗികമായി പീഡിപ്പിച്ച വിവരം പുറത്ത് പറഞ്ഞത്. അഞ്ച് മാസമായി സജാർ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി. തുടർന്ന് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.












