കോട്ടയം: മീശ നോവലിനെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിനായി തിരഞ്ഞെടുത്തത് ഹിന്ദുക്കളോടുള്ള അവഹേളനമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഇടതു സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന ഹിന്ദു വിരുദ്ധ നിലപാടുകളുടെ തുടര്‍ച്ചയാണ് ഈ നടപടിയെന്ന് ആര്‍.വി ബാബു പറഞ്ഞു.
ക്ഷേത്രത്തില്‍ പോകുന്ന ഹിന്ദു യുവതികള്‍ ലൈംഗിക ആവശ്യത്തിന് പോകുന്നവരാണെന്ന നോവലിലെ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധം ഉണ്ടാക്കിയതാണ്. ഹിന്ദുസ്ത്രീകളെ അവഹേളിച്ച ഈ നോവലിനെതിെരെ ശക്തമായ വികാരമാണ് സ്ത്രീകളുടെ ഭാഗത്തു നിന്നുമുണ്ടായത്. എന്നാല്‍ അതേ നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിക്കൊണ്ട് ക്ഷേത്ര വിശ്വാസികളേയും പൊതുവില്‍ ഹിന്ദുസ്ത്രീകളേയും അപമാനിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്തത്. ഹിന്ദു ദേവതകളെ നഗ്നരാക്കി വരച്ച എംഎഫ് ഹുസൈന് രവിവര്‍മ്മ പുരസ്കാരം നല്‍കി ആദരിക്കാന്‍ ശ്രമിച്ചതും ഇടതു സര്‍ക്കാരായിരുന്നു. ഹിന്ദു വിരുദ്ധരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സന്ദീപാനന്ദഗിരിക്ക് വരെ അവാര്‍ഡ് നല്‍കിക്കൊണ്ട് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചെതെന്നും ആര്‍. വി ബാബു ചൂണ്ടിക്കാട്ടി.
Discussion about this post