കൊല്ലം: കിടപ്പ് രോഗികൾക്ക് ആശ്വാസമായി ഉമ്മന്നൂർ സേവാഭാരതി. സേവാഭാരതിയുടെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ഉമ്മന്നൂർ പഞ്ചായത്തിലുള്ള മുഴുവൻ കിടപ്പ് രോഗികളെയും വീടുകളിൽ ചെന്ന് ശുശ്രൂഷിക്കാൻ സ്വന്തമായ ഒരു വാഹനം, ഡോക്ടർ നേഴ്സ് എന്നിവയുടെ സേവനം തികച്ചും സൗജന്യമായി നൽകികൊണ്ടുള്ള മാതൃകാപരമായ പ്രവർത്തനത്തിനാണ് സേവാഭാരതി തുടക്കം കുറിച്ചത്.
2021ജനുവരി 15ന് ഉമ്മന്നൂർ ഉഷസ് ഓഡിറ്റോറിയത്തിൽ വച്ച് അഖിലഭാരതീയ സേവാ പ്രമുഖ് മാനനീയ പരാഗ് അഭ്യങ്കർ ഉദ്ഘാടനം ചെയ്ത പ്രവർത്തനത്തിനാണ് സേവാഭാരതി ജില്ലാ അധ്യക്ഷൻ ഡോക്ടർ എൻ എൽ. മുരളി കിടപ്പു രോഗികൾക്ക് ആശ്വാസവുമായി എത്തിച്ചേർന്ന് തുടക്കം കുറിച്ചത്.
സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി ആർ സജികുമാർ, സേവാഭാരതി വൈസ് പ്രസിഡൻറ് ബിജു രാമകൃഷ്ണൻ, സേവാഭാരതി സെക്രട്ടറി എസ് കെ ശാന്തു, സമിതി അംഗം ബി അനൂപ്, മഹിളാമോർച്ച അധ്യക്ഷ പ്രസിദ സേതു, കർഷകമോർച്ച പഞ്ചായത്ത് പ്രസിഡൻറ് ഷാജിവ്കുമാർ, രാധാകൃഷ്ണൻ, ശശിധരൻ ആചാരി, ഗോപു, ബിന്ദു, ആർഷ, പ്രീത എന്നിവരോടൊപ്പം നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു. പ്രദേശത്തെ മുഴുവൻ കിടപ്പ് രോഗികളെയും സന്ദർശിച്ച് അവർക്ക് വേണ്ട സേവനം ഉറപ്പു വരുത്തുകയും ചെയ്തു.
Discussion about this post