തെലങ്കാനയില്‍ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകളെ വധിച്ചു. ഒരു സ്ത്രീയുള്‍പ്പടെ രണ്ട് മാവോയിസ്റ്റുകളെയാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഗോവിന്ദറാവുപേട്ടിനും തഡ്വായ്ക്കും ഇടയിലുള്ള വെങ്ങലാപൂരിലാണ് ആക്രമണമുണ്ടായതെന്ന് വാരാങ്കലിലെ റൂറല്‍ എസ്പി അംബര്‍ കിഷോര്‍ ജാ അറിയിച്ചു.
ഇവരില്‍ നിന്നും ആറ് കിറ്റ് ബാഗുകളും തോക്കുകളും പിടിച്ചെടുത്തു. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.
Discussion about this post