തിരുവനന്തപുരം; രാമക്ഷേത്ര നിർമ്മാണ നിധിയിൽ പങ്കാളികളായി എൻഎസ്എസ്. 7 ലക്ഷം രൂപ സംഭാവന നൽകിയാണ് എൻഎസ്എസ് ദേശീയ ദൌത്യത്തിൽ പങ്കാളികളായത്. സ്വന്തം നിലയ്ക്കാണ് പണം കൈമാറിയതെന്നും ആരും സംഭാവന ആവശ്യപ്പെട്ടിട്ടില്ലെന്നും എൻഎസ്എസ് അറിയിച്ചു. സംഭാവന നൽകിയതിൽ രാഷ്ട്രീയമില്ലെന്നും സംഘടന വ്യക്തമാക്കി.
ഏഴ് ലക്ഷം രൂപയാണ് സംഭാവനയായി എൻഎസ്എസ് കൈമാറിയത്. രാമക്ഷേത്രത്തിനായുള്ള ധനസമാഹരണത്തിന് കേരളത്തിൽ നിന്നുൾപ്പെടെ വൻ സ്വീകാര്യത ലഭിക്കുന്നതിനിടെയാണ് എൻഎസ്എസ് സംഭാവന നൽകിയത്.
ക്ഷേത്ര സംഭാവനകൾക്കായി ആരംഭിച്ച അക്കൗണ്ടിലേക്കാണ് പണം കൈമാറിയതെന്ന് എൻഎസ്എസ് അറിയിച്ചു.രാജ്യത്തിൻറെ വിവിധ ഭാഗത്തുനിന്നും സംഭാവനകൾ എത്തുന്നുണ്ട്. വലിയ രീതിയിലുള്ള ജനപങ്കാളിത്തമാണ് രാമക്ഷേത്രനിർമ്മാണത്തിനായുള്ള രാംനിധി സമർപ്പണ് രാജ്യത്തു നിന്നും ലഭിക്കുന്നത്. ഹിന്ദു സംഘടനകൾ മാത്രമല്ല,മുസ്ലിം സംഘടനകളും രാമനിധി സമർപ്പണത്തിൽ പങ്കാളികളാകുന്നുണ്ട്.
Discussion about this post