പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവച്ചു. കോണ്‍ഗ്രസ് എംഎല്‍എ കെ ലക്ഷ്മി നാരായണനാണ് എംഎല്‍എ സ്ഥാനം രാജിവച്ചത്. രാജ്ഭവന് നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയാണ് ലക്ഷ്മി നാരായണന്.
മുഖ്യമന്ത്രി വി നാരായണസ്വാമിയുടെ പാർലമെന്ററി കാര്യ സെക്രട്ടറി കൂടിയായിരുന്നു ലക്ഷ്മി നാരായണന്. സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടാനിരിക്കെയാണ് രാജി. ഇതോടെ രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം അഞ്ചായി. സർക്കാരിനൊപ്പമുള്ള എംഎല്‍എമാരുടെ എണ്ണം 13 ആയി ചുരുങ്ങി.
പ്രതിപക്ഷത്തിന് 14 പേരുടെ പിന്തുണയുണ്ട്. സര്‍ക്കാര്‍ താഴെ വീണാലും തൽകാലം സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കേണ്ടതില്ലെന്നാണ് ബിജെപി നിലപാട്. മെയ് മാസം ബിജെപി പുതിയ സര്‍ക്കാരുണ്ടാക്കുമെന്നായിരുന്നു ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
Discussion about this post