Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഹിന്ദു സംസ്കാരത്തെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരെ സംഘിയും ചാണകവും ഒക്കെ ആക്കി മാറ്റും ; ഹിന്ദു വിശ്വാസത്തെ മുറുകെപ്പിടിച്ചാൽ അവർക്കെതിരെ ആസൂത്രിത നീക്കം നടത്തുന്ന കോത്താഴം സംസ്ഥാനം

വിശ്വാസത്തോടൊപ്പം ഭാരതത്തിന്റെ സാംസ്ക്കാരിക പൈതൃകം കൂടി വിളിച്ചോതുന്ന നിർമിതിയാണ് അവിടെ ഉയരുന്നത്.

by Brave India Desk
Feb 26, 2021, 11:35 am IST
in Kerala, India
Share on FacebookTweetWhatsAppTelegram

സിപിഎം, കോൺഗ്രസ് നേതാക്കൾ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയത് വിവാദത്തിൽ എന്ന വാർത്ത ഈയിടെ ശ്രദ്ധയിൽപെട്ടു. അതാത് പാർട്ടികൾ സംഭാവന നല്കിയവരോട് വിശദീകരണം ചോദിച്ചു പോലും. രാമക്ഷേത്ര നിർമാണത്തിന് സംഭാവന കൊടുക്കുന്നത് വലിയ അപരാധം എന്ന തരത്തിലാണ് മാധ്യമങ്ങൾ വാർത്ത കൊടുത്തത്.  ഒരു MLA സംഭാവന കൊടുത്തതിന്റെ പേരിൽ ശരിക്കും വേട്ടയാടപ്പെട്ടു. അദ്ദേഹത്തിന്റെ വീട്ടിലേക്ക് വലിയ പ്രകടനം ഒക്കെ ഉണ്ടാകുകയും ചെയ്തതോടെ അദ്ദേഹം ഖേദം പ്രകടിപ്പിച്ച് തടിയൂരി.

അവസാന ഇര പൂഞ്ഞാർ MLA പിസി ജോർജ് ആണ്. ഇന്നലെ ഒരു ഓൺലൈൻ ചാനലിൽ വന്ന വാർത്ത ശരിയാണെങ്കിൽ രാമക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയതിന്റെ പേരിൽ പിസി ജോർജിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്.  വല്ലാത്ത ഭീകരാവസ്ഥയാണ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത്. സ്വന്തം വിശ്വാസം പോലും മറച്ചുപിടിക്കേണ്ട അവസ്ഥ. അതും മതേതരത്വവും ജനാധിപത്യവും പുരോഗമനവും കൊട്ടിഘോഷിക്കുന്ന നാട്ടിൽ.

Stories you may like

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

ക്രിസ്ത്യാനികൾക്ക് ജെറുസലേമും, വത്തിക്കാനും ഉണ്ട്, മുസ്ലിങ്ങൾക്ക് മക്കയും മദീനയും ഉണ്ട്. ഹിന്ദുക്കൾക്ക് അങ്ങനെ ഒന്നില്ല. 100 കോടി ജനതയുടെ സ്വപ്‍നമാണ്‌ പതിറ്റാണ്ടുകൾക്ക് ശേഷം സാക്ഷാൽക്കരിക്കപ്പെടുന്നത്. വിശ്വാസത്തോടൊപ്പം ഭാരതത്തിന്റെ സാംസ്ക്കാരിക പൈതൃകം കൂടി വിളിച്ചോതുന്ന നിർമിതിയാണ് അവിടെ ഉയരുന്നത്. മതപരമായി ഇന്ത്യക്കാർ ഹിന്ദുവും, ക്രിസ്ത്യാനിയും, മുസ്ലിമും ഒക്കെയായിരിക്കും പക്ഷെ സാംസ്‌കാരികമായി എല്ലാവരും ഹിന്ദുക്കളാണ്.

രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങളും ജാതി മത ഭേദമന്യെ രാമക്ഷേത്ര നിർമാണത്തിന് സ്വമേധയാ സംഭാവന നൽകുന്നുണ്ട്. അതിൽ വിശ്വാസികളുണ്ട്, അവിശ്വാസികളുണ്ട്, മറ്റ് മതസ്ഥരുണ്ട്, കലാകാരന്മാരുണ്ട്, രാഷ്ട്രീയക്കാരുണ്ട്, ഉദ്യോഗസ്ഥരുണ്ട്.. പക്ഷെ കോത്താഴം സംസ്ഥാനത്ത് മാത്രം അത് പാടില്ലത്രേ. അങ്ങനെ സംഭാവന കൊടുക്കുന്നവർ വർഗീയ വാദികളാണുപോലും. രാമക്ഷേത്ര നിർമാണത്തിന് പണം നൽകിയാൽ ഉടൻ അയാൾ ബിജെപിക്കാരൻ ആയി, ചാണകം ആയി.

രാജ്യത്തിനൊപ്പം നിന്നപ്പോൾ സാക്ഷാൽ സച്ചിനും, ഇ ശ്രീധരനും വരെ ചാണകം ആയതുകൊണ്ട് അതിൽ അത്ഭുതം ഒന്നുമില്ല. പക്ഷെ ഇവിടെ നോക്കികാണേണ്ടത് നമ്മുടെ നാടിൻറെ സാമൂഹിക അവസ്ഥയിലുണ്ടാകുന്ന വലിയ മാറ്റത്തിലേക്കാണ്. ഹിന്ദു അവന്റെ വിശ്വാസം മുറുകെപ്പിടിക്കാൻ ഭയപ്പെടേണ്ട അവസ്ഥ ആയി എന്ന് ആർക്കെങ്കിലും തോന്നിയാൽ അത് വെറും തോന്നലല്ല. ക്രിസ്ത്യാനികൾ ഹിന്ദു വിശ്വാസത്തെ ബഹുമാനിച്ചാൽ ആ ക്രിസ്ത്യാനിയും വർഗീയ വാദിയും, ചാണകവും ആയി മുദ്രകുത്തപ്പെടും.

അതായത് എല്ലാവശത്തുനിന്നുമുള്ള ആക്രമണമാണ് നടക്കുന്നത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ പേടിച്ച് ക്രിസ്തുമത വിശ്വാസികൾ ഭൂഗർഭ അറകളിൽ ആരാധന നടത്തിയതും, തലയിൽ തോക്ക് വെച്ചിട്ട് ഒന്നെങ്കിൽ മതം മാറുക അല്ലെങ്കിൽ ഇവിടം വിട്ട് ഓടിപ്പോകുക എന്ന മതതീവ്രവാദികളുടെ ഭീഷണിയിലും, സ്വന്തം പെണ്മക്കളെ ക്രൂരമായി കണ്മുന്നിലിട്ട് ബലാത്സംഗം ചെയ്യപ്പെടുന്ന അതിക്രൂരമായ കാഴ്ചകണ്ട്‌ പിറന്നു വീണ മണ്ണും സകല സ്വത്ത് സമ്പാദ്യങ്ങളും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയുമാണ് ഓർമ്മ വന്നത്.

പക്ഷെ രസകരമായ കാര്യം അവിടെയൊക്കെ വേട്ടയാടപ്പെട്ടവർ ന്യൂനപക്ഷം ആയിരുന്നു എങ്കിൽ, ഇവിടെ ഭീഷണിക്ക് വിധേയരാകുന്നവർ ഭൂരിപക്ഷ സമൂഹം ആണ് (കണക്കിൽ എങ്കിലും). ഭക്ഷണത്തിലും, വസ്ത്രധാരണത്തിലും, ആഘോഷങ്ങളിലും എല്ലാം അതിഭീകരമായി മതവൽക്കരണം നടക്കുന്നു. ഓണാഘോഷം പോലും ഇപ്പോൾ പരസ്യമായി ചോദ്യം ചെയ്യപ്പെടുന്നു.
മതതീവ്രവാദികളുടെ എല്ലിൻ കഷ്ണങ്ങൾ കിട്ടുന്നത് കൊണ്ട് നിഷ്പക്ഷ മാധ്യമങ്ങൾ ഇതൊന്നും കാണില്ല. ഇതേ സംഭവം തിരിച്ചായിരുന്നു എങ്കിൽ മാമച്ചനൊക്കെ മാസങ്ങളോളം ഇത് ചർച്ച ചെയ്യുകയും, സാംസ്ക്കാരിക പന്നിക്കൂട്ടങ്ങൾ അഴിഞ്ഞാടുകയും ചെയ്തേനെ.

പുരോഗമനവും സ്വതന്ത്ര ചിന്തിയും തള്ളുന്ന രാഷ്ട്രീയ പാർട്ടികളിൽ പലതിന്റെയും നേതൃത്വം തന്നെ ഇപ്പോൾ മതഭ്രാന്തന്മാരുടെ കൈകളിൽ ആയിക്കഴിഞ്ഞു. രാജ്യത്തെ ജനം തിരഞ്ഞെടുക്കുന്ന സർക്കാരിനെതിരെ കലാപം ഉണ്ടാക്കാൻ ഇക്കൂട്ടർ എന്നും മുന്നിലുണ്ടാകും. സ്വർണക്കടത്ത്, ഹവാല എന്ന് വേണ്ട രാജ്യത്തിനെതിരെയുള്ള എല്ലാ ആക്രമങ്ങളിലും ഇവർ സംഘടിതരായി പങ്കെടുക്കും. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ ഇക്കൂട്ടർ മഹത്വവൽക്കരിക്കും.

ഇത്തരം സംഭവങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ സംഘടിതമായി ആക്രമിക്കും, ഉപജീവനമാർഗം തടയും, സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ആക്രമിക്കും, ഫാസിസ്റ്റു, വർഗീയ വാദിപട്ടം ചാർത്തിക്കൊടുക്കും..
എന്നാൽ ഇത്തരം സംഭവങ്ങൾക്കെതിരെ സ്വന്തം സമുദായത്തിൽ നിന്ന് എതിർപ്പ് ഉയരുമോ എന്ന് ചോദിച്ചാൽ നിശബ്ദതയാണ് മറുപടി. ഫ്രാൻസിലെ അധ്യാപകന്റെ തലവെട്ടിയപ്പോഴും ഇവിടെ ആ മതഭ്രാന്തന് വേണ്ടിയായിരുന്നു ആർപ്പുവിളികൾ.
പേരിലെങ്കിലും ഭൂരിപക്ഷം ആയിട്ട് കൂടി തലയിൽ മുണ്ടിട്ട് വിശ്വാസം പ്രകടിപ്പിക്കേണ്ടി വരുന്നു എങ്കിൽ അടുത്ത ഒരു 7-10 കൊല്ലം കഴിഞ്ഞാലുള്ള അവസ്ഥയോ?

ജിതിൻ കെ ജേക്കബ്

Tags: pc georgejithin k jacbRam mandir fund
Share35TweetSendShare

Latest stories from this section

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

നിപ ജാഗ്രതയേറുന്നു.:സമ്പർക്കപ്പട്ടികയിൽ ആകെ 609 പേർ

ജയലളിതയുടെയും എംജിആറിന്റെയും മകൾ; അമ്മയെ കൊല്ലുന്നത് നേരിട്ടുകണ്ടു,സുപ്രീംകോടതിയെ സമീപിച്ച് മലയാളി യുവതി

മലപ്പുറത്ത് ഓട്ടിസം ബാധിതനായ ആറുവയസുകാരനെ ഉപദ്രവിച്ച അദ്ധ്യാപിക കൂടിയായ രണ്ടാനമ്മ അറസ്റ്റിൽ

Discussion about this post

Latest News

ഇതിലും മനോഹരമായ ഒരു ഫ്രെയിം സ്വപ്നങ്ങളിൽ മാത്രം, ആരാധക മനം നിറച്ച് സ്റ്റോക്സും ജഡേജയും; സോഷ്യൽ മീഡിയ ഏറ്റെടുത്ത് പുതിയ ചിത്രം

ചെന്നൈയിൽ ബെസ്റ്റ് ഇന്ത്യയിൽ വേസ്റ്റ് എന്ന് വിളിച്ചവർ മാളത്തിൽ, ഗില്ലിനെയും ബുംറയെയും വാഴ്ത്തുന്നവർ മനഃപൂർവം മറന്നവൻ; സർ ജഡേജ ബിഗ് സല്യൂട്ട്

ബലൂചിസ്ഥാൻ ഒരിക്കലും പാകിസ്താന്റെ ഭാഗമാകില്ല,ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം; ആവർത്തിച്ച് ബിഎൻഎം നേതാവ്

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ വഴിമുടക്കിയായി ബൈക്ക് യാത്രികൻ ; ആംബുലൻസിന് തടസ്സം സൃഷ്ടിച്ച ബൈക്ക് യാത്രക്കാരന് പിഴ

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

പാകിസ്താൻ-തുർക്കി ഭായ് ഭായ് ; ഇന്ത്യക്കെതിരെ ഒന്നിച്ചു നിന്ന് പോരാടും ; 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചു

നിപ ജാഗ്രതയേറുന്നു.:സമ്പർക്കപ്പട്ടികയിൽ ആകെ 609 പേർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies