ഗുവാഹതി: 2018 ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് ഹിമ ദാസ് അസം പൊലീസിൽ ജോലിയിൽ പ്രവേശിച്ചു. ഗുവാഹതിയിലായിരിക്കും ഹിമക്ക് നിയമനം.
അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഹിമ ദാസിനെ ഔദ്യോഗികമായി ബാഡ്ജ് അണിയിച്ചു.
ജോലി നൽകിയ അസം സർക്കാരിനും കേന്ദ്ര കായിക വകുപ്പ് മന്ത്രി കിരൺ റിജിജുവിനും ഹിമ ദാസ് നന്ദി അറിയിച്ചു. ജോലി ലഭിച്ചുവെങ്കിലും ഇപ്പോൾ ശ്രദ്ധ സ്പോർട്സിലാണെന്ന് ഹിമ പറഞ്ഞു. കായിക രംഗത്ത് നിന്നും വിരമിച്ച ശേഷം ജോലിയിൽ പ്രവേശിക്കുമെന്നും ഹിമ അറിയിച്ചു. ഹിമ ദാസിന്റെ തീരുമാനം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സ്വാഗതം ചെയ്തു.
ഹിമ ദാസിനെ അസം പൊലീസിൽ ഉൾപ്പെടുത്താനുള്ള തീരുമാനം രണ്ടാഴ്ച മുമ്പായിരുന്നു എടുത്തത്. അസം പൊലീസിൽ ഡെപ്യൂട്ടി സൂപ്രണ്ട് ആയിട്ടായിരിക്കും ഹിമ ദാസിന്റെ നിയമനമെന്നും കേന്ദ്ര കായിക മന്ത്രി അറിയിച്ചിരുന്നു.












