മക്കയിലെ ഹറം പള്ളിയിലുണ്ടായ ക്രെയിന്‍ ദുരന്തത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട ബിജെപി നേതാവ് അറസ്റ്റില്‍. ബി.ജെ.പിയുടെ തമിഴ്നാട് ഘടകത്തിന്റെ ഐടി സെല്‍ എക്സിക്യൂട്ടീവ് അംഗം ബി. വേല്‍മുരുകനാണ് അറസ്റ്റിലായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ(മതസ്പര്‍ധ വളര്‍ത്തല്‍), 295എ, 505(1)(സി), 505(2) എന്നീ വകുപ്പുകളാണ് വേല്‍മുരുകനെതിരെ ചുമത്തിയിരിക്കുന്നത്.
അജ്മീര്‍ അലി എന്നയാളുടെ പരാതിയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഞായറാഴ്ചയാണ് ഇയാള്‍ പിടിയിലായത്. മക്കയില്‍ കൊല്ലപ്പെട്ടത് തന്റെ അയല്‍വാസികളാണെങ്കില്‍ പോലും സന്തോഷിക്കുമെന്നായിരുന്നു വേല്‍മുരുകന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിവാദമായതോടെ ഇയാള്‍ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ക്രയിന്‍ ദുരന്തത്തില്‍ 107 പേര് മരിക്കുകയും 238 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാം അന്തരിച്ചപ്പോള്‍ കലാം മാത്രമാണ് ഇന്ത്യയെ സ്നേഹിച്ച ഏക മുസ്ലിം എന്ന് വേല്മുരുകന് ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടിരുന്നു. ഹിന്ദുക്കള്‍ സ്നേഹിക്കുന്ന ഏക മുസ്ലിം കലാമാണെന്നും വേല്മുരുകന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഐടി ബിരുദധാരിയായ വേല്മുരുകന് മധുരയിലെ തിരുമംഗലത്ത് ഒരു കമ്പ്യൂട്ടര്‍ സെന്ററിന്റെ ഉടമയാണ്.
കഴിഞ്ഞ മാര്‍ച്ച് രണ്ടിനാണ് വേല്‍മുരുകനെ തമിഴ്നാട് ബിജെപി ഘടകത്തിന്റെ ഐടിസെല്‍ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായി തെരഞ്ഞെടുത്തത്. എം.എം കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ബജ്റംഗ്ദള്‍ നേതാവ് ഭൂവിത് ഷെട്ടിയെയും പൊലീസ് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post