കൊച്ചി: കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ വിക്രംജിത്ത് ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് വിക്രംജിത്തിന് ഇഡി കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയിരുന്നു. ഹാജാരാകാന്‍ അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെടും.
വിദേശ നാണയ പരിപാലന ചട്ടം ലംഘിച്ചെന്ന ആരോപണത്തില്‍ കിഫ്ബിക്കെതിരെ കേസെടുത്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കിഫ്ബി സി.ഇ.ഒ, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍, ആക്സിസ് ബാങ്ക് ഹോള്‍സെയില്‍ മേധാവി എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം നോട്ടീസയച്ചത്. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറോട് ഇന്ന് കൊച്ചിയിലെ കിഫ്ബി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.
അതേസമയം വിക്രംജിത്തിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചതിന് കിഫ്ബി ഇഡിയ്ക്ക് മറുപടി നല്‍കും. തിരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത് ചൂണ്ടിക്കാണിച്ചാകും മറുപടി. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും, നീക്കത്തില്‍ നിന്ന് പിന്മാറണമെന്നും കിഫ്ബി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെടും.
Discussion about this post