മാന്നാർ: ബധിരയും മൂകയുമായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. തൃപ്പെരുംതുറ ഇരമത്തൂര്‍ ഷീന മന്‍സിലില്‍ കുഞ്ഞുമോന്‍ മകന്‍ നിഷാദ് ആണ് പിടിയിലായത്. മാന്നാര്‍ ഇരമത്തൂരില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന യുവതിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.
ബുധനാഴ്ച രാത്രി പന്ത്രണ്ടു മണിക്കായിരുന്നു സംഭവം. കെട്ടിടം പണിക്കാരനായ നിഷാദ് രാത്രി സ്ത്രീയുടെ വീടിന്റെ പുറകു വശത്തെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തകർത്ത് അകത്തു കടന്ന് പീഡിപ്പിക്കുകയായിരുന്നു. സ്ത്രീയുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരെ ഭീഷണിപ്പെടുത്തി നിഷാദ് രക്ഷപ്പെട്ടു.
തുടർന്ന് നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് നിഷാദ് പിടിയിലായത്.












