വിജയ് യാത്രയുടെ സമാപന വേളയില്‍ നടന് ദേവന്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അധ്യക്ഷനുമായ പന്തളം പ്രതാപനും ബിജെപിയില്‍ ചേര്‍ന്നു. ഇവരെ കൂടാതെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കളക്ടറുമായിരുന്ന കെ.വി.ബാലകൃഷ്ണന്, നടി രാധ തുടങ്ങിയവര്‍ ബിജെപിയില്‍ ചേര്‍ന്നു.
അമിത് ഷാ ഷാള്‍ അണിയിച്ച് ബിജെപി അംഗത്വം നല്കിയ കെ.പ്രതാപന് മുന്‍ മന്ത്രി പന്തളം സുധാകരന്റെ സഹോദരന് ആണ്. മുന്‍ കെ പി സി സി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇത്തവണ അടൂരിലേക്ക് യുഡിഎഫ് പരിഗണിച്ച് സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ്.
നടന് ദേവന്റെ കേരള പീപ്പിള്‍സ് പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയാണ് ഉണ്ടായത്. 17 വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിച്ചതെന്ന് ദേവന് പറഞ്ഞു.
Discussion about this post