കണ്ണൂർ: മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പാണെന്ന് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ. ഇവർ പറയുന്ന നവോത്ഥാനം എന്താണെന്ന് തനിക്കറിയില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. മതങ്ങളെ തമ്മിലടിപ്പിക്കുകയാണോ ഇവർ ഉദ്ദേശിക്കുന്ന മതനിരപേക്ഷത എന്നും അദ്ദേഹം ചോദിച്ചു.
നവോത്ഥാനം എന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുന്നവരോട് തനിക്ക് പുച്ഛമാണെന്നും ശ്രീനിവാസൻ പറഞ്ഞു. നവോത്ഥാനത്തിന് നില്‍ക്കുകയാണെന്നൊന്നും ഞാന്‍ പറയുന്നില്ല. കാരണം എനിക്കറിയില്ല നവോത്ഥാനം എന്താണെന്ന്. ചവനപ്രാശം ലേഹ്യം പോലെ ഉള്ള സാധനം ആണോ നവോത്ഥാനം എന്നും ശ്രീനിവാസന്‍ ചോദിച്ചു.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാനോ, പാര്‍ട്ടിയില്‍ അംഗമായി എന്തെങ്കിലും നേട്ടമുണ്ടാക്കാനോ താനില്ലെന്നും താരം പറഞ്ഞു. താരങ്ങളുടെ രാഷ്ട്രീയപ്രവേശനം പാര്‍ട്ടികളെക്കുറിച്ച് തിരിച്ചറിവ് ഇല്ലാത്തതിനാലാണെന്നും ശ്രീനിവാസൻ പറഞ്ഞു. ട്വന്റി-ട്വന്റി കൂട്ടായ്മ പ്രതീക്ഷയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











