പാലക്കാട്: കോണ്‍ഗ്രസിനെതിരേയും സി.പി.എമ്മിനേതിരെയും പരിഹാസവുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍. അമിത് ഷായോട് എതിര്‍പ്പുള്ളത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനും പോപ്പുലര്‍ ഫ്രണ്ടിന്റെ സഖ്യ കക്ഷിയായ സിപിഎമ്മിനുമാണെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
”പോപ്പുലര്‍ ഫ്രണ്ടിന്‍റെയും എസ്.ഡി.പി.ഐയുടെയും സഖ്യകക്ഷികള്‍ക്ക് അമിത് ഷാ ശത്രുവായിരിക്കുന്നതില്‍ അത്ഭുതമുണ്ടോ?. കഴിഞ്ഞ ആറു വര്‍ഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ 120 ലേറെ കലാപങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്ത സംഘടനകളുടെ പദ്ധതി മുഴുവന്‍ നിഷ്പ്രഭമാക്കിയ ആഭ്യന്തരമന്ത്രിയോട് ആര്‍ക്കെങ്കിലും വിരോധം തോന്നുന്നുണ്ടെങ്കില്‍ അത് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനും പോപ്പുലര്‍ ഫ്രണ്ടിന്റെ സഖ്യ കക്ഷിയായ സി.പി.എമ്മിനുമാണ്. അദ്ദേഹം പറഞ്ഞു.
രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതിന് നേതൃത്വം വഹിച്ച അമിത് ഷാ എന്ന ആഭ്യന്തരമന്ത്രിയോട് നിങ്ങള്‍ക്ക് വല്ലാത്ത പരിഭവമുണ്ടാകും. കള്ളക്കടത്തിന് തന്റെ ഓഫീസ് തീറെഴുതി കൊടുത്ത ഒരു മുഖ്യമന്ത്രിയുടെ ജല്‍പന്നമായി കാണാനുള്ള രാഷ്്ട്രീയയ ബോധം ഈ നാട്ടിലെ ജനങ്ങള്‍ക്കുണ്ട്” -ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ അഭിപ്രായപ്പെട്ടു.
Discussion about this post