ഡൽഹി: അസമിൽ ബിജെപിക്ക് ഭരണത്തുടർച്ച പ്രവചിച്ച് അഭിപ്രായ സർവേ ഫലങ്ങൾ പുറത്ത്. കോൺഗ്രസ് കനത്ത തിരിച്ചടി നേരിടുമെന്നും സർവേയിൽ പറയുന്നു. ബിജെപിക്ക് സീറ്റ് വിഹിതത്തില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സർവേകൾ വ്യക്തമാക്കുന്നത്.
126 സീറ്റുകളുള്ള അസം അസംബ്ലിയിൽ 77 സീറ്റു നേടി ബിജെപി അധികാരം നിലനിർത്തുമെന്നാണ് ഐഎഎൻഎസ് സി-വോട്ടർ സർവേ പറയുന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയ്ക്ക് 40 സീറ്റാണ് സർവേ പ്രവചിക്കുന്നത്.
എൻഡിഎയ്ക്ക് 68-76 സീറ്റുകൾ കിട്ടുമെന്നും കോൺഗ്രസിന് 43-51 സീറ്റുകൾ ലഭിക്കുമെന്നും പറയുന്ന സർവേയും പുറത്തു വന്നിട്ടുണ്ട്. ടൈംസ് നൗ–സീ വോട്ടർ സർവേ പ്രകാരം ബിജെപിക്ക് 67 സീറ്റു ലഭിക്കും. കോൺഗ്രസിന് 57 സീറ്റുവരെയാണ് ഇവർ പ്രവചിക്കുന്നത്.
അസമിൽ ഭരണകക്ഷിയായ ബിജെപി, അസം ഗണ പരിഷത്തും (എജിപി) യുനൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലുമായി (യുപിപിഎൽ) ചേർന്നാണ് എൻഡിഎ മുന്നണിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. സിപിഎമ്മും സിപിഐയും ഇസ്ലാമിക വർഗീയ പാർട്ടിയായ എഐയുഡിഎഫും സിപിഐ (എംഎൽ)ഉം ഉൾപ്പെടെ ആറ് പാർട്ടികളാണ് കോൺഗ്രസ് സഖ്യത്തിലുള്ളത്.
അസമിൽ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം മാർച്ച് 27നാണ്. രണ്ടാം ഘട്ടം ഏപ്രിൽ ഒന്നിനും മൂന്നാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 6 നും നടക്കും. മെയ് 2നാണ് ഫലപ്രഖ്യാപനം.
Discussion about this post