ശ്രീനഗർ: സാമൂഹിക മാധ്യമങ്ങളിലൂടെ പാകിസ്ഥാൻ ആശയങ്ങളിൽ ആകൃഷ്ടരായി ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാൻ പരിശീലനത്തിനായി പോയ രണ്ട് കശ്മീരി കൗമാരക്കാർ അതിർത്തിയിൽ പിടിയിലായി. കഴിഞ്ഞ പതിനാലാം തീയതി മുതൽ ഇരുവരും ഒളൊവിലായിരുന്നു.
മക്കളെ കാണാതായ വിവരം മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാക്കളെ കശ്മീർ അതിർത്തിയിൽ നിന്നും പിടികൂടിയത്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തികുന്ന ഭീകരാവാദ റിക്രൂട്ടിംഗ് സംഘത്തിന്റെ ആശയങ്ങളാണ് തങ്ങൾക്ക് പ്രചോദനമായതെന്ന് യുവാക്കൾ പൊലീസിനോട് പറഞ്ഞു.
പരിശോധനയിൽ ഇരുവർക്കും പ്രായപൂർത്തിയായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് കൗൺസിലിംഗിന് വിധേയരാക്കിയ കുട്ടികളെ മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.










