തിരുവനന്തപുരം: ഇനി ഒരു ദുരന്തത്തിനും കേരളത്തെ തകർക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ അഞ്ച് വര്‍ഷം വളരെ ശക്തമായ ദുരന്തങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ആദ്യം ഓഖിയും, അതിന് പിന്നാലെ പ്രളയവും ഉണ്ടായി.
ഒരു ഇടവേള പോലുമില്ലായിരുന്നു ദുരന്തകാലത്ത്. കേരളത്തെ തകര്‍ച്ചയില്‍ നിന്ന് പുനര്‍നിര്‍മ്മിച്ചെന്നും പിണറായി പറഞ്ഞു. ഒരു പ്രകൃതി ദുരന്തം കൊണ്ടും ഇനി കേരളത്തെ തകര്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് വീണ്ടും അധികാരത്തിലേറാനുള്ള എല്ലാ സാഹചര്യങ്ങളും എല്‍ ഡി എഫിന് അനുകൂലമാണെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ സര്‍ക്കാര്‍ അഴിമതി രഹിത സര്‍ക്കാരാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.











