പുരുഷന്മാരുടെ ദൃഷ്ടി പതിയുന്നത് മൂലം സ്ത്രീകള്‍ക്ക് ത്വക്ക് ക്യാന്‍സര്‍ ഉണ്ടാവുമെന്ന പുതിയ കണ്ടുപിടിത്തവുമായി വിവാദ മത പ്രഭാഷകന്‍ സാക്കിര്‍ നായിക്. പുരുഷന്മാരുടെ ദൃഷ്ടിയില്‍ നിന്ന് ഉണ്ടാവുന്ന കാന്തിക വികിരണങ്ങള്‍ സ്ത്രീകളില്‍ പതിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ത്വക്ക് ക്യാന്‍സറും മുടി കൊഴിച്ചിലും ഉണ്ടാവുമെന്നാണ് സാക്കിര്‍ നായിക് പറയുന്നത്. ഇത് ഒഴിവാക്കാനായി ഉറപ്പായും സ്ത്രീകള്‍ ബുര്‍ഖ ധരിക്കണമെന്നും ഇയാള്‍ പറയുന്നു.
ഇത് സ്ത്രീകള്‍ക്ക് മാത്രമാണ് ബാധകമെന്നും പുരുഷന്മാര്‍ക്ക് പ്രശ്‌നമില്ലെന്നും അതിനാലാണ് സ്ത്രീകള്‍ മാത്രം ബുര്‍ഖ ധരിക്കാന്‍ പറയുന്നതെന്നും സാക്കിര്‍ നായിക് പറയുന്നു.
അതേസമയം വിദ്വേഷ മത പ്രഭാഷണം കാരണം ഇന്ത്യയില്‍ കേസ് ഉണ്ടായതോടെ സാക്കിര്‍ നായിക്ക് രാജ്യം വിടുകയായിരുന്നു. മലേഷ്യയിലും ഇയാള്‍ക്കെതിരെ നടപടികള്‍ ഉണ്ട്. ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരെ വംശീയ വിദ്വേഷം ചൊരിഞ്ഞതിനു ഇവിടെയും വിലക്കുണ്ട്. സാക്കിര്‍ നായിക്കിന്റെ പ്രസംഗം വിവാദമായതോടെ മലേഷ്യയിലെ ഏഴുസംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം തന്നെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ നിരോധിച്ചിരുന്നു.
Discussion about this post