ഡൽഹി: മാവിലേക്ക് തുപ്പിക്കൊണ്ട് വിയർപ്പ് കുഴച്ച് ചപ്പാത്തിയുണ്ടാക്കിയ രണ്ട് പാചക തൊഴിലാളികൾ അറസ്റ്റിലായി. ഡല്‍ഹിയിലാണ് സംഭവം.
നാല്‍പ്പത് വയസുകാരനായ ഇബ്രാഹിം, 22 കാരനായ അന്‍വര്‍ എന്നിവരാണ് പിടിയിലായത്. ഡല്‍ഹിയിലെ ചാന്ദ് ഹോട്ടലിലെ ജീവനക്കാരാണ് ഇവർ. മാവ് കുഴച്ച് പരത്തിക്കഴിഞ്ഞ റൊട്ടി അടുപ്പിലിട്ട് ചുട്ടെടുക്കുന്നതിന് മുന്‍പാണ് ഇവർ ഇതിൽ തുപ്പിയത്. മാവ് കുഴയ്ക്കുമ്പോൾ നെറ്റിയിൽ നിന്നും വിയർപ്പും ഇവർ മാവിൽ കുഴച്ചതായി കണ്ടെത്തി.
സംഭവം ആരോ വീഡിയോയിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതോടെ ഡൽഹി പൊലീസ് ഇരുവരെയും കൈയ്യോടെ പിടികൂടുകയായിരുന്നു.
ആഴ്ചകൾക്ക് മുൻപ് സമാനമായ രീതിയിൽ മാവിലേക്ക് തുപ്പി തന്തൂരി റോട്ടിയുണ്ടാക്കിയ ആളെ പൊലീസ് പിടികൂടിയിരുന്നു.











