ഗുവാഹതി: വയനാട് എം പി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധി കോൺഗ്രസ് ആസ്ഥാനം ഇറ്റലിയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റണമെന്ന് അസം കാബിനറ്റ് മന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ബിജെപി നാഗ്പൂരിൽ ഇരുന്ന് അസം ഭരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അന്യസംസ്ഥാനക്കാർ അസമിന്റെ ഭരണത്തിൽ ഇടപെടുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. രാഹുലിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ബിജെപി നേതാവിന്റെ പരിഹാസം.
അസമിലെ തേയില തോട്ടം തൊഴിലാളികളുടെ കൂലി വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയ ബിജെപി സർക്കാർ അത് ചെയ്തില്ലെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. എന്നാൽ കോൺഗ്രസ് ഭരണകാലത്ത് 95 രൂപയായിരുന്നു തേയില തോട്ടം തൊഴിലാളികളുടെ പ്രതിദിന കൂലിയെന്നും ബിജെപി അത് 218 രൂപയാക്കി ഉയർത്തിയത് രാഹുൽ അറിഞ്ഞില്ലേയെന്നും ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു.
അസമിൽ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 27ന് ഒന്നാം ഘട്ടം ആരംഭിക്കും. മെയ് 2നാണ് ഫലപ്രഖ്യാപനം.
Discussion about this post