ഡല്‍ഹി : ബംഗാളില്‍ ബിജെപിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കുന്നത്. പ്രകടന പത്രിക പുറത്തിറക്കുന്നതിന്റെ ഭാഗമായി ബംഗാളില്‍ ഇന്ന് കൂറ്റന്‍ റാലിയും നടക്കും.പുര്‍ബ മെഡിനിപൂര്‍ ജില്ലിലെ പല്ലിഗായിലാണ് പ്രകടന റാലി നടക്കുന്നത്.തുടര്‍ന്ന് ഈസ്റ്റേണ്‍ സോണല്‍ കള്‍ചറല്‍ സെന്ററില്‍ നടക്കുന്ന യോഗത്തിന് ശേഷമാകും പ്രകടന പത്രിക പുറത്തിറക്കുന്നത്.
സംസ്ഥാനത്ത് നിരവധി ജനക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് ബിജെപിയുടെ പ്രകടന പത്രിക നടപ്പാക്കുമെ് ബിജെപി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരിക്കുന്നത്.ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗീയ ഇത് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എട്ടു ഘട്ടങ്ങളിലായി ബംഗാളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് 27 നാണ് ആരംഭിക്കുക. മമത ബാനര്‍ജിയുടെ അടിത്തറയിളക്കാന്‍ തയ്യാറായാണ് ബിജെപി നേതാക്കള്‍ കളത്തിലിറങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ബംഗാളില്‍ റാലി നടത്തിയിരുന്നു.
Discussion about this post