മുംബൈ:മഹാരാഷ്ട്രയില്‍ മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരമ്പിര്‍ സിങ്ങ് പുറത്തവിട്ട ലെറ്റര്‍ ബോംബിന് ശേഷം രാഷ്ട്രീയ കോളിളക്കം രൂക്ഷമാകുന്നു. ഉദ്ദവ് താക്കറെയ്ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തിയാണ് കത്ത് പുറത്ത് വന്നിരിക്കുന്നത്. കത്ത് പുറത്ത് വിട്ടതോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന അഭ്യൂഹങ്ങളും ശക്തമാകുന്നുണ്ട്.
മുകേഷ് അംബാനിയുടെ വീടിന് പുറത്ത് സൂക്ഷിച്ചിരുന്ന ജെലാറ്റിന്‍ കേസില്‍ മൂന്ന് ദിവസം മുമ്പ് പരമ്പിര്‍ സിങ്ങിനെ മുംബൈ പോലീസ് കമ്മീഷണറുടെ കസേരയില്‍ നിന്ന് നീക്കി. അദ്ദേഹത്തെ ഹോം ഗാര്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡിജി ആക്കി. ഇത് പതിവ് കൈമാറ്റമാണെന്ന് ശിവസേന വിശേഷിപ്പിച്ചിരുന്നുവെങ്കിലും രണ്ട് ദിവസം മുമ്പ് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ഒരു പരിപാടിയില്‍ പറഞ്ഞത് പരമ്പിര്‍ സിങ്ങിന്റെ സ്ഥാനമാറ്റം പതിവു രീതിയല്ലെന്നുമാണ് വിശദീകരണം. മാപ്പര്‍ഹിക്കാത്ത ചില തെറ്റുകള്‍ അദ്ദേഹം ചെയ്തു, അതിനാല്‍ അദ്ദേഹത്തെ മാറ്റി.
ഇതില്‍ പ്രകോപിതനായ പരമ്പിര്‍ സിംഗ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് എഴുതിയ കത്താണ് വിവാദമായത്. അനില്‍ ദേശ്മുഖിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുക മാത്രമല്ല, അതുമായി ബന്ധപ്പെട്ട ചില തെളിവുകളും അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. അനില്‍ ദേശ്മുഖ് സച്ചിന്‍ വാജെയെ തന്നെ വിളിച്ചതായും ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബിയര്‍ ബാറുകള്‍, മറ്റ് സ്ഥലങ്ങള്‍ എന്നിവയില്‍ നിന്ന് പ്രതിമാസം 100 കോടി രൂപ ശേഖരിക്കാന്‍ ആവശ്യപ്പെട്ടതായും പരമ്പിര്‍ സിംഗ് പറഞ്ഞു.
മുംബൈയിലെ 1750 ബാറുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവയില്‍ നിന്ന് പണം പിരിവ് നടത്താനാണ് അനില്‍ ദേശ്മുഖ് ആവശ്യപ്പെടുന്നത്. പണം എളുപ്പത്തില്‍ ശേഖരിക്കാണമെന്നാണ് നിര്‍ദേശം. സച്ചിന്‍ വാജെ തന്നോട് ഇക്കാര്യം പറഞ്ഞതായി പരമ്പിര്‍ സിംഗ് അവകാശപ്പെടുന്നു. മുംബൈ പോലീസിന്റെ സോഷ്യല്‍ സര്‍വീസസ് ബ്രാഞ്ചിലെ എസിപി സഞ്ജയ് പാട്ടീല്‍, ഡിസിപി ഭുജ്ബാല്‍ എന്നിവരെ അനില്‍ ദേശ്മുഖ് വിളിച്ചുവരുത്തിയെന്നും പ്രതിമാസം 40 മുതല്‍ 50 കോടി രൂപ സമാഹരിക്കാന്‍ ആവശ്യപ്പെട്ടതായും പരമ്പിര്‍ സിംഗ് അവകാശപ്പെട്ടു.











