ജയ്പുർ: രാജസ്ഥാനിലെ ബിക്കാനീറിൽ നുഴഞ്ഞുകയറ്റ ശ്രമം ബി എസ് എഫ് പരാജയപ്പെടുത്തി. സൈനിക നടപടിയുടെ ഭാഗമായി, അതിക്രമിച്ചു കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടു.
ബിക്കാനീറിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തി പ്രദേശത്ത് സംശയാസ്പദമായ നീക്കം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ബി എസ് എഫ് ജാഗരൂകരായി. നുഴഞ്ഞുകയറ്റ ശ്രമമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ സൈനികർ കടന്നുകയറ്റക്കാർക്ക് മുന്നറിയിപ്പ് നൽകി.
സൈന്യത്തിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകളെ അവഗണിച്ചും നിയന്ത്രണ രേഖ മുറിച്ചു കടക്കാൻ ശ്രമിച്ചയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നും ഇയാൾ തത്ക്ഷണം കൊല്ലപ്പെട്ടുവെന്നും ബി എസ് എഫ് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞയാഴ്ചയും സമാനമായ സംഭവത്തിൽ ഒരു പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടിരുന്നു. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു.











