ബര്‍ദ്വാന്‍: ബംഗാളിലെ ബര്‍ദ്വാന്‍ നഗരത്തില്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴു വയസുകാരന്‍ മരിച്ചു.ഒരു കുട്ടിക്കു പരിക്കേറ്റു. ഷേക്ക് അഫ്രോസ് ആണു കൊല്ലപ്പെട്ടത്. നാടന്‍ ബോംബാണ് പൊട്ടിയതെന്നാണ് നിഗമനം.
വീടിനു സമീപം കളിക്കുന്നതിനിടെ കുട്ടികള്‍ ബോംബ് സൂക്ഷിച്ച പാക്കറ്റില്‍ തട്ടിയപ്പോഴായിരുന്നു സ്‌ഫോടനമുണ്ടായത്. രണ്ടു കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഷേക്ക് അഫ്രോസ് മരിച്ചു. പരിക്കേറ്റ ഷേക്ക് ഇബ്രാഹിം(9) ചികിത്സയിലാണ്.









