ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ കെടുതിയിൽ നിന്നും സാമ്പത്തിക മേഖല കരകയറുന്നു. ഒരു വർഷത്തിനിടെ ആദ്യമായി പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 18 പൈസയും ഡീസൽ ലിറ്ററിന് 17 പൈസയുമാണ് കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതിന് ആനുപാതികമായാണ് ഇന്ത്യൻ വിപണിയിലും വില കുറഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് രാജ്യത്ത് ഇന്ധന വില കുറയുന്നത്.
പുതുക്കിയ വില പ്രകാരം ഡൽഹിയിൽ പെട്രോളിന് വില ലിറ്ററിന് 91.17 രൂപയിൽ നിന്നും 90.99 രൂപയായും ഡീസൽ ലിറ്ററിന് 81.47ൽ നിന്നും 81.30 ആയും കുറഞ്ഞു.
രാജ്യത്ത് എല്ലായിടത്തും പെട്രോളിനും ഡീസലിനും വില കുറഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങളിലെ നികുതി നിരക്ക് അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.
Discussion about this post