ഡല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യാമെന്നാണ് അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ഇന്ധന വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് നികുതിയില്‍ ഇളവ് വരുത്താനാകുമോ എന്ന് പരിശോധിക്കുന്നതെന്നും അവർ പറഞ്ഞു.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടി. പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ വിലയില്‍ കുറവ് വരുത്താനാകുമെന്നാണ് പ്രതീക്ഷ. ഫിനാന്‍സ് ബില്ലില്‍ മറുപടി പറയുന്നതിനിടെയാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് ഇക്കാര്യത്തില്‍ വിരുദ്ധാഭിപ്രായം ഇല്ലെന്നും സംസ്ഥാനങ്ങള്‍ തയ്യാറാണെങ്കില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യു ന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post