തിരുവനന്തപുരം: ഡൽഹിയിൽ നിന്നും ഒഡീഷയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത മലയാളികൾ ഉൾപ്പെടെയുള്ള കന്യാസ്ത്രീകൾക്ക് നേരെയുള്ള ആക്രമണത്തെ കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പോസ്റ്റിനെച്ചൊല്ലി വിവാദം. ആക്രമണത്തെ അപലപിച്ചു കൊണ്ടുള്ള പോസ്റ്റിൽ മുഖ്യമന്ത്രി ‘പുതുതായി ക്രിസ്തുമതം സ്വീകരിച്ചവർ’ എന്നു ചേർത്തതാണ് വിവാദത്തിന് തിരികൊളുത്തിയത്. വിവാദത്തെ തുടർന്ന് പോസ്റ്റ് തിരുത്തിയിരുന്നു.
ഈ മാസം 19നാണ് തിരുഹൃദയ സന്യാസിനി സമൂഹ (എസ്.എച്ച്)ത്തിന്റെ ഡൽഹി പ്രൊവിൻസിലെ ഒരു മലയാളിയടക്കം നാലു കന്യാസ്ത്രീകളെ ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽനിന്ന് പിന്തുടർന്ന് ഒരു സംഘം ആക്രമണം നടത്തിയത്.
Discussion about this post